മലയാളത്തിലെ പ്രശസ്ത എഴുത്തുകാരൻ. ‘സലാം അമേരിക്ക’, ‘ഒരിടത്ത്’, ‘ആര്‍ക്കറിയാം?’, ‘ഒരു നസ്രാണിയുവാവും ഗൗളിശാസ്ത്രവും’, ‘ഭാസ്‌കരപട്ടേലരും എൻ്റെ ജീവിതവും’, ‘എന്തുണ്ടു വിശേഷം പീലാത്തോസേ?’, ‘കാലത്തിൻ്റെ കുറിപ്പുകൾ’, ‘സഞ്ചാരപുസ്തകം’ തുടങ്ങിയവ പുസ്തകങ്ങള്‍. ‘എ സീക്രട്ട് ഹിസ്റ്ററി ഓഫ് കംപാഷന്‍’ എന്ന ഇംഗ്ലീഷ് നോവലും പ്രസിദ്ധപ്പെടുത്തി. കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡ്, കേരള സാഹിത്യ അക്കാദമി അവാര്‍ഡ്, കേരള സാഹിത്യ അക്കാദമിയുടെ വിശിഷ്ടാംഗത്വം തുടങ്ങി നിരവധി അംഗീകാരങ്ങള്‍ ലഭിച്ചു.