നോവലിസ്റ്റും ചെറുകഥാകൃത്തും. കേരളത്തിലെ പരമോന്നത സാഹിത്യപുരസ്‌കാരമായ എഴുത്തച്ഛന്‍ പുരസ്‌കാരം 2024-ല്‍ ലഭിച്ചു. കേരള സാഹിത്യ അക്കാദമിയുടെ വിശിഷ്ടാംഗത്വം ലഭിച്ചിട്ടുണ്ട്. ‘ലന്തൻ ബത്തേരിയിലെ ലുത്തിനിയകൾ’ എന്ന നോവലും ‘ഹിഗ്വിറ്റ’, ‘തിരുത്ത്’,ചൂളൈമേടിലെ ശവങ്ങൾ’, ‘വൻമരങ്ങൾ വീഴുമ്പോൾ’ എന്നീ  'ഭീമച്ചന്‍'  കഥാസാമാഹാരങ്ങളും പ്രസിദ്ധീകരിച്ചു. ഓടക്കുഴൽ അവാർഡ്, ചെറുകഥക്കും നോവലിനുമുള്ള കേരള സാഹിത്യ അക്കാദമി അവാർഡുകൾ തുടങ്ങിയവയും നേടിയിട്ടുണ്ട്.