വിദ്യാഭ്യാസ വിദഗ്ദ്ധയും എഴുത്തുകാരിയും വിവര്‍ത്തകയും വിവിധ വിദ്യാഭ്യാസ സംരംഭങ്ങളുടെ സ്ഥാപക-ഡയറക്ടറുമാണ്. ഇതിനെ മൊത്തത്തില്‍ TES എഡ്യൂക്കേഷന്‍ എന്ന് വിളിക്കുന്നു. വിദ്യാര്‍ഥികള്‍ക്ക് ക്രിയാത്മകമായി ആശയങ്ങള്‍ പങ്കുവയ്ക്കാനുള്ള വേദി ഒരുക്കണം എന്ന ദൃഢനിശ്ചയത്തില്‍ കല്ല്യാണി വല്ലത്ത് തിരുവനന്തപുരം ആസ്ഥാനമായി തുടങ്ങിയതാണ് ടോട്ടല്‍ ഇംഗ്ലിഷ് സൊല്യൂഷന്‍സ്(ടെസ്). 

ഇതില്‍ ദേശീയ പരിശീലന കേന്ദ്രമായ TES, പ്രസിദ്ധീകരണ കമ്പനിയായ ബോധി ട്രീ ബുക്സ് ആന്‍ഡ് പബ്ലിക്കേഷന്‍സ്, ലിറ്റററി ലൈഫ്സ്റ്റൈല്‍ ഉല്‍പ്പന്ന ഷോപ്പ് Q ഷോപ്പ്, കൂടാതെ E-ProF, TES ഫ്‌ലൂയിഡ് ക്ലാസ് റൂം, Ace of Clubs, TES ഇന്‍കുബേഷന്‍ പ്രോജക്ടുകള്‍ തുടങ്ങിയ ക്ലബ്ബുകളും അസോസിയേഷനുകളും ഇതില്‍ ഉള്‍പ്പെടുന്നു. ഇംഗ്ലീഷ് സാഹിത്യ മേഖലയില്‍ ഓണ്‍ലൈന്‍ വിദ്യാഭ്യാസത്തിനും ഡോ.വല്ലത്ത് മുന്‍കൈയെടുത്തിട്ടുണ്ട്.