എഴുത്തുകാരി,സംരംഭക,സംവിധായിക. ഗീതിക തിരക്കഥയൊരുക്കിയ ബ്ലാക്ക് ഫോറസ്റ്റ് എന്ന സിനിമയ്ക്ക് മികച്ച പരിസ്ഥിതി ചിത്രത്തിനുള്ള ദേശീയ അവാർഡ് ലഭിച്ചു. കേരളത്തിലെ പ്രഥമ ട്രാവൽ ഏജൻസിയായ കേരള ട്രാവൽസ് ഇൻ്റർസെർവിൻ്റെ മൂന്നാം തലമുറ മേധാവിയാണ് ഗീതിക. നൂതന സാങ്കേതികവിദ്യകളുടെ സഹായത്തോടെ വിദ്യാർഥികൾക്ക് പഠനത്തിനാവശ്യമായ കണ്ടൻ്റുകൾ നൽകുന്ന ഓൺലൈൻ വേദിയായ റിസോഴ്സിയോയുടെ സഹസ്ഥാപകയുമാണ് ഗീതിക.