പളനിവേല്‍ ത്യാഗരാജന്‍, പിടിആര്‍ എന്നറിയപ്പെടുന്ന, തമിഴ്‌നാട് രാഷ്ട്രീയത്തിലെ അതികായരില്‍ പ്രമുഖന്‍. തമിഴ്‌നാട് ഐ.ടി ആന്‍ഡ് ഡിജിറ്റല്‍ സര്‍വീസ് വകുപ്പ് മന്ത്രി. മധുര സെന്‍ട്രല്‍ നിയോജക മണ്ഡലത്തില്‍ നിന്നും നിയമസഭയിലെത്തി. തിരുച്ചിറപ്പള്ളി എന്‍.ഐ.ടിയില്‍ നിന്നും കെമിക്കല്‍ എന്‍ജിനീയറിങ്ങില്‍ ബി.ടെകും ബഫലോ യൂണിവേഴ്‌സിറ്റിയില്‍ നിന്ന് എം.എസും ഡോക്ടറേറ്റും നേടിയ പി.ടി.ആര്‍ അറിയപ്പെടുന്ന കോര്‍പ്പറേറ്റ് മാനേജ്‌മെന്റ് വിദഗ്ധനും സ്റ്റാന്‍ന്റേഡ് ചാര്‍ട്ടേഡ് ബാങ്കിലെ മാര്‍ക്കറ്റിങ് ഡിവിഷന്‍ മാനേജിങ് ഡയറക്ടറുമായിരുന്നു. ഡോ. ത്യാഗരാജന്റെ കോര്‍പ്പറേറ്റ് വൈദഗ്ധ്യവും രാഷ്ട്രീയ നിരീക്ഷണങ്ങളും നയങ്ങളും ധനമന്ത്രി എന്ന നിലയില്‍ തമിഴ്‌നാടിന് ഏറെ ഗുണം ചെയ്തിരുന്നു. മികച്ച നേതൃപാടവമുള്ള നേതാവ് എന്ന നിലയില്‍ സംസ്ഥാനത്തിനകത്തും പുറത്തും വലിയ ആരാധകസമൂഹത്തെ സൃഷ്ടിച്ച നേതാവുകൂടിയാണ് പളനിവേല്‍ ത്യാഗരാജന്‍.