കഴിഞ്ഞ 10 വർഷമായി നിയമ അധ്യാപനത്തിലും ഗവേഷണ രംഗത്തും സജീവമാണ്. 2015 മുതൽ തന്നെ തിരുവനന്തപുരം ദൂരദർശനിലെ വിവിധ പരിപാടികളുടെ അവതാരക എന്ന നിലയിലും പ്രവർത്തിക്കുന്നു. കഴിഞ്ഞ 6വർഷമായി കേരള  തീരദേശ പരിപാലന അതോറിറ്റിയിൽ അംഗമാണ്. നിലവിൽ ഡൽഹി ജാമിയ ഹംദ്ധാർദ് യൂണിവേഴ്സിറ്റി,ഇന്ത്യൻ ലോ ഇൻസ്റ്റിറ്റ്യൂട്ട് എന്നിവിടങ്ങളിൽ വിസിറ്റിംഗ് ഫാക്കൾട്ടി ആണ്. കേരള സംസ്ഥാന സർക്കാരിന്റെ 2023 ലെ മികച്ച അവതാരകയ്ക്കുള്ള(വിദ്യാഭ്യാസ പരിപാടി) അവാർഡ് നേടിയിട്ടുണ്ട്. കൂടാതെ ദൂർദർശനിലും, കൈറ്റ് വിക്ടേഴ്സിലും വിവിധ പരിപാടികൾ അവതരിപ്പിക്കുന്നുണ്ട്.