Syed Kirmani

Syed Kirmani
Syed Kirmani

മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം.  1983 ക്രിക്കറ്റ് ലോകകപ്പ് നേടിയ ഇന്ത്യന്‍ ടീമിലെ അംഗമായിരുന്നു അദ്ദേഹം. അസാധാരണ കഴിവുള്ള വിക്കറ്റ് കീപ്പറായിരുന്നു സയ്യിദ് കിര്‍മാനി. 88 ടെസ്റ്റ് മത്സരങ്ങള്‍ കിര്‍മാനി കളിച്ചു. ടെസ്റ്റ് ക്രിക്കറ്റില്‍ 160 ക്യാച്ചുകളും 38 സ്റ്റംപിങ്ങുകളും സഹിതം സ്റ്റമ്പിന് പിന്നിലെ അദ്ദേഹത്തിന്റെ മികവ് ശ്രദ്ധേയമായിരുന്നു.  കായികരംഗത്തെ അദ്ദേഹത്തിന്റെ മികച്ച സംഭാവനകളെ മാനിച്ച്, കിര്‍മാനിയെ 1982-ല്‍ പത്മശ്രീയും 2016-ല്‍ കേണല്‍ സി.കെ. നായിഡു ലൈഫ് ടൈം അച്ചീവ്മെന്റ് അവാര്‍ഡും നല്‍കി ആദരിച്ചു. ക്രിക്കറ്റിനുമപ്പുറം, കഭി അജ്നബി ദി തുടങ്ങിയ സിനിമകളിലും അഭിനയിച്ചിട്ടുണ്ട്.  2024 ഡിസംബറില്‍ പുറത്തിറങ്ങിയ 'സ്റ്റംപ്ഡ്: ലൈഫ് ബിഹൈന്‍ഡ് ആന്‍ഡ് ബിയോണ്ട് ദി ട്വന്റി ടു യാര്‍ഡ്‌സ്' അദ്ദേഹത്തിന്റെ ആത്മകഥയാണ്. 

Content Highlights: Syed Kirmani