Piyush Pandey

പ്രിന്റ്, വെബ്, ഇലക്ട്രോണിക് മീഡിയ എന്നീ മേഖലകളില്‍ കാല്‍നൂറ്റാണ്ടുകാലത്തെ പ്രവൃത്തിപരിചയമുള്ള മാധ്യമപ്രവര്‍ത്തകനാണ് പീയുഷ് പാണ്ഡെ.
ആജ് തക്, എബിപി ന്യൂസ്, സീ ന്യൂസ്, ടൈംസ് നൗ നവഭാരത്, സഹാറ സമയ് എന്നീ സ്ഥാപനങ്ങളില്‍ നേതൃപദവികള്‍ വഹിച്ചു. ബ്ലൂ മൗണ്ടെയ്ന്‍സ് എന്ന സിനിമയുടെ അസോസിയേറ്റ് ഡയറക്ടര്‍ ആയിരുന്നു. സ്റ്റാര്‍ പ്ലസില്‍ സംപ്രേഷണം ചെയ്ത സീരിയല്‍ 'മഹാരാജ് കി ജയ് ഹൊ'യ്ക്കുവേണ്ടി തിരക്കഥയും സംഭാഷണവും നിര്‍വഹിച്ചു. അനവധി ഡോക്യുമെന്ററികളും ഷോര്‍ട്ഫിലിമുകളും നിര്‍മിച്ചു. പീയുഷ് തയ്യാറാക്കിയ നടന്‍ മനോജ് ബാജ്‌പേയിയുടെ ജീവചരിത്രം നാലുഭാഷകളിലായി പ്രസിദ്ധീകരിച്ചു.
Content Highlights: Piyush Pandey