Nirmala Lakshman

Nirmala Lakshman
Nirmala Lakshman

ഹിന്ദു ഗ്രൂപ് ഓഫ് പബ്ലിക്കേഷന്‍സിന്റെ ചെയര്‍പേഴ്‌സണ്‍, പബ്ലിഷര്‍. മുന്‍ ജോയിന്റ് എഡിറ്റര്‍. ദ ഹിന്ദു ലിറ്റററി റിവ്യൂവിന്റെ സ്ഥാപക. ഇന്ത്യയിലെ ഏക ചില്‍ഡ്രന്‍സ് ന്യൂസ് പേപ്പര്‍ സപ്ലിമെന്റ് എഡിറ്റ് ചെയ്തു. വാര്‍ത്തകള്‍ക്കുപുറമേ പത്രത്തില്‍ അനേകം ഫീച്ചറുകള്‍ കൊണ്ടുവന്ന് വര്‍ത്തമാനകാല പത്രവായനയുടെ പരിധികള്‍ മാറ്റി നിശ്ചയിച്ചയാളാണ് നിര്‍മല ലക്ഷ്മണ്‍. ദ ഹിന്ദുവിന്റെ പ്രതിവര്‍ഷ സാഹിത്യോത്സവമായ ലിറ്റ് ഫോര്‍ ലൈഫിന്റെ ക്യുറേറ്റര്‍. പോസ്റ്റ്‌മോഡേണ്‍ ഫിക്ഷനില്‍ ഡോക്ടറേറ്റ് നേടിയ നിര്‍മല ലക്ഷ്മണ്‍ ചൈന്നെ നഗരത്തെക്കുറിച്ച് ഒരു പുസ്തകമെഴുതിയിട്ടുണ്ട്. ദ തമിള്‍സ് എ പോര്‍ട്രെയ്റ്റ് ഓഫ് എ കമ്യൂണിറ്റി, ഡിഗ്രി കോഫീ ബൈ ദ യാര്‍ഡ്, റൈറ്റിങ് എ നാഷന്‍ ഏന്‍ ആന്തോളജി ഓഫ് ഇന്ത്യന്‍ ജേണലിസം തുടങ്ങിയ പുസ്തകങ്ങള്‍ എഴുതിയിട്ടുണ്ട്.

Content Highlights: Nirmala Lakshman