Dr. Manoj Kini

Dr. Manoj Kini
Dr. Manoj Kini

പ്രശസ്ത ആര്‍കിടെക്റ്റ്, അര്‍ബന്‍ ഡിസൈനര്‍, ഗവേഷകന്‍. കേരള ടൂറിസം ഇന്‍ഫ്രാസ്ട്രക്ചര്‍ ലിമിറ്റഡിന്റെ മാനേജിങ് ഡയറക്ടര്‍, മുസിരിസ് ഹെറിറ്റേജ് പ്രോജക്ടിന്റെ ഡയറക്ടര്‍, കേരള സ്‌റ്റേറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഡിസൈന്‍ പ്രിന്‍സിപ്പാള്‍ എന്നീ പദവികളില്‍ പ്രവര്‍ത്തിക്കുന്നു. ഡിസൈന്‍ എഡ്യുക്കേഷന്‍, ഗവേഷണം എന്നീ മേഖലകളില്‍ രണ്ടു പതിറ്റാണ്ടിന്റെ പ്രവൃത്തി പരിചയം. കേരള സര്‍ക്കാറിന്റെ വിവിധ ആര്‍ക്കിടെക്ചറല്‍ പ്രൊജക്ടുകളുടെ ഉപദേശകന്‍. തിരുവനന്തപുരം സി.ഇ.ടിയിലെ അര്‍ബന്‍ ഡിസൈന്‍ വിഭാഗം പ്രോഗ്രാം ഇന്‍ ചാര്‍ജുകൂടിയാണ് ഡോ. മനോജ് കിണി. കേരളത്തിന്റെ ഡിസൈന്‍ പോളിസികളില്‍ നിര്‍ണായകമായ സംഭാവനകള്‍ അദ്ദേഹം നല്‍കിയിട്ടുണ്ട്. വിവിധ സര്‍ക്കാന്‍ സംരംഭങ്ങളുടെ അഡൈ്വസറി ബോര്‍ഡംഗമായി സേവനമനുഷ്ഠിച്ചു. സാമൂഹിക പ്രസക്തിയുള്ള പ്രോജക്ടുകള്‍ അവതരിപ്പിക്കുകയും പ്രാവര്‍ത്തികമാക്കുകയും ചെയ്യുന്ന മനോജ് കിണി ഈ മേഖലയെ സാധാരണ ജനങ്ങള്‍ക്കു പരിചയപ്പെടുത്തുന്നവിധത്തില്‍ വിവിധ മാധ്യമങ്ങളില്‍ പംക്തികള്‍ കൂടി എഴുതി വരുന്നു.
 

Content Highlights: Dr. Manoj Kini