Harinarayanan B K

Harinarayanan B K
Harinarayanan B K

പുതുകാല മലയാള സിനിമയില്‍ ശ്രദ്ധേയമായ ഗാനങ്ങളുടെ രചയിതാവ്. ഭട്ടി കുഴിയാംകുന്നത്ത് രാമന്‍ നമ്പൂതിരിയുടെയും ഭവാനി അന്തര്‍ജനത്തിന്റെയും മകനായി കുന്നംകുളത്ത് ജനനം. ബി ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്ത കില്ലര്‍ എന്ന
ചിത്രത്തിനുവേണ്ടിയാണ് ആദ്യമായി ഗാനരചന നിര്‍വ്വഹിക്കുന്നത്. 1983 എന്ന ചിത്രത്തിലെ ഓലഞ്ഞാലിക്കുരുവീ എന്ന ഗാനം ഹിറ്റായതോടെ മലയാള സിനിമയിലെ തിരക്കേറിയ ഗാനരചയിതാവായി. ടൂ കണ്ട്രീസ്, ഒപ്പം, ദി ഗ്രേറ്റ് ഫാദര്‍, സിഐഎ,
മാസ്റ്റര്‍പീസ്, മിലി, കൂതറ, പൈപ്പിന്‍ ചുവട്ടിലെ പ്രണയം, രക്ഷാധികാരി ബൈജു, ഉദാഹരണം സുജാത, മധുരരാജ, തൃശൂര്‍ പൂരം, ആന്‍ഡ്രോയ് കുഞ്ഞപ്പന്‍, ആയിഷ, മാളികപ്പുറം, മോണ്‍സ്റ്റര്‍, പന്ത്രണ്ട് തുടങ്ങിയ നിരവധി ചിത്രങ്ങള്‍ക്കായി 119-
ലധികം ഗാനങ്ങള്‍ രചിച്ചു. 2019-ലെ മികച്ച ഗാനരചയിതാവിനുള്ള സംസ്ഥാനപുരസ്‌കാരം ലഭിച്ചിട്ടുണ്ട്.

Content Highlights: Harinarayanan B K