3:16 PM
7 ഏതെങ്കിലും വിശ്വാസികളെ പ്രത്യേക മതവിഭാഗമായി പരിഗണിക്കാന്‍ കഴിയുമോ?
3:12 PM
6 ഹിന്ദുക്കളിലെ വിഭാഗങ്ങള്‍ എന്നതിന്റെ നിര്‍വചനം എന്തെന്ന് പരിഗണിക്കണം.
3:12 PM
5 ഒരു പ്രത്യേക ആചാരം അനുപേക്ഷീയമാണോ എന്ന് തീരുമാനിക്കാന്‍ കോടതിക്ക് അധികാരമുണ്ടോ
3:10 PM
4 അനുപേക്ഷണീയമായ മതാചാരങ്ങള്‍ക്ക് ഭരണഘടനാ പരിരക്ഷയുണ്ടോ?
3:10 PM
(ധാര്‍മികത, ഭരണഘടനാ ധാര്‍മികത എന്നിങ്ങനെ വ്യത്യസ്തമായി ഭരണഘടനയില്‍ നിര്‍വചിച്ചിട്ടില്ല.)
3:09 PM
3 വിശാല ധാര്‍മികതയാണോ മതവിശ്വാസത്തില്‍ ഒതുങ്ങുന്ന ധാര്‍മികതയാണോ ഭരണഘടനയുടെ ലക്ഷ്യം?
3:09 PM
(പൊതുക്രമം,ധാര്‍മികത, സാമൂഹ്യആരോഗ്യം എന്നിവയെ കുറിച്ചാണ് അനുച്ഛേദം 25(1)
3:09 PM
2 ഭരണഘടനയുടെ 25(1) അനുച്ഛേദത്തിന്റെ വ്യാപ്തി പരിശോധിക്കണം
3:08 PM
(ലിംഗസമത്വമാണ് 14-ാം അനുച്ഛേദം)
3:08 PM
(ഭരണഘടനയുടെ 25, 26 അനുച്ഛേദങ്ങള്‍ മതസ്വാതന്ത്ര്യം ഉറപ്പു നല്‍കുന്നു)
3:08 PM
1 അനുച്ഛേദം 25, 26, 14എന്നിവയുടെ പരസ്പര പ്രവര്‍ത്തനം പരിശോധിക്കണം
3:08 PM
ഏഴംഗ ബെഞ്ച് പരിശോധിക്കുക നിര്‍ണായകമായ ഏഴ് വിഷയങ്ങള്‍
1:06 PM
ശബരിമല ദര്‍ശനത്തിനായി 36 സ്ത്രീകള്‍ ഓണ്‍ലൈന്‍ അപേക്ഷ നല്‍കി
1:02 PM
ഇനിയും പ്രതിപക്ഷം രാഷ്ട്രീയ മുതലെടുപ്പിന് ശ്രമിക്കരുത്- കടകംപള്ളി
12:22 PM
യുവതികളെ ശബരിമലയില്‍ പ്രവേശിപ്പിക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കരുത്- കെ. മുരളീധരന്‍
12:19 PM
യുവതികള്‍ ശബരിമലയില്‍ പ്രവേശിക്കേണ്ടതില്ലെന്നാണ് നിലപാട്- വെള്ളാപ്പള്ളി
12:18 PM
അവിശ്വാസികളെ ശബരിമലയിലെത്തിച്ചാല്‍ സ്ഥിതി ഗുരുതരമാകുമെന്ന് എം.ടി.രമേശ്‌
12:17 PM
വിധി സ്വീകരിക്കുമെന്ന് കടകംപള്ളി സുരേന്ദ്രന്‍
12:07 PM
ഭരണഘടനയാണ് വിശുദ്ധ ഗ്രന്ഥം, ഭൂരിപക്ഷ വിധിയോട് വിയോജിപ്പ് രേഖപ്പെടുത്തി നരിമാന്‍
11:52 AM
വിധി സ്വാഗതം ചെയ്ത് എന്‍.എസ്.എസ്‌
11:46 AM
ഉടന്‍ മലകയറുമെന്ന് തൃപ്തിദേശായി
11:11 AM
2018ലെ യുവതിപ്രവേശന വിധിക്ക് സ്‌റ്റേയില്ല
11:08 AM
രാഹുല്‍ ഗാന്ധിക്കെതിരായ കോടതിയലക്ഷ്യ ഹര്‍ജിയും തള്ളി
11:01 AM
റഫാല്‍: പുനഃപരിശോധനാ ഹര്‍ജികള്‍ തള്ളി
11:01 AM
ജസ്റ്റിസ് ചന്ദ്രചൂഡും ജസ്റ്റിസ് നരിമാനും വിയോജിച്ചു
11:01 AM
രഞ്ജന്‍ ഗൊഗോയും ഇന്ദു മല്‍ഹോത്രയും ഖാന്‍വില്‍ക്കറും യോജിച്ചു
11:00 AM
മൂന്ന് ജഡ്ജിമാര്‍ യോജിച്ചു, രണ്ട് പേര്‍ വിയോജിച്ചു
11:00 AM
ശബരിമല കേസ് ഏഴംഗ വിശാല ബെഞ്ചിന് വിട്ടു
10:37 AM
മതത്തിന് വലിയ പ്രാധാന്യമെന്ന് ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ്
10:35 AM
ജഡ്ജിമാര്‍ വിധിപ്പകര്‍പ്പില്‍ ഒപ്പുവെക്കുന്നു
10:34 AM
സുപ്രീം കോടതി നടപടി ക്രമങ്ങള്‍ ആരംഭിച്ചു
10:31 AM
സോളിസിറ്റര്‍ ജനറല്‍ കെ.കെ വേണുഗോപാലും കോടതിയിലെത്തി
10:30 AM
മുദ്രവെച്ച കവറില്‍ വിധിന്യായം കോടതിക്ക് മുന്നിലെത്തി
10:23 AM
ജഡ്ജിമാരെല്ലാവരും കോടതിയിലെത്തി, വിധി ഉടന്‍
10:19 AM
ജസ്റ്റിസ് ഇന്ദുമല്‍ഹോത്രയും കോടതിയിലേക്ക് പുറപ്പെട്ടു
10:15 AM
ചീഫ് ജസ്റ്റിസ് സുപ്രീം കോടതിയിലെത്തി, വിധി പ്രസ്താവം ഉടന്‍
10:05 AM
ചീഫ് ജസ്റ്റിസ് സുപ്രീം കോടതിയിലേക്ക് യാത്ര തിരിച്ചു
9:41 AM
വിധി അനുകൂലമായാല്‍ ശബരിമലയില്‍ ഉടനെത്തുമെന്നും തൃപ്തി ദേശായി
9:41 AM
വിധി അനുകൂലമാകുമെന്ന് പ്രതീക്ഷിക്കുന്നതായി തൃപ്തി ദേശായി
9:39 AM
അയോധ്യാ കേസിലെ നിലപാട് ശബരിമല കേസിന്റെ വിധിയെയും സ്വാധീനിക്കാമെന്ന് നിയമ വിദഗ്ധര്‍
9:38 AM
വിധിയില്‍ പ്രതീക്ഷയുണ്ടെന്ന് നിയുക്ത മേല്‍ശാന്തി സുധീര്‍ നമ്പൂതിരി
9:36 AM
ശബരിമല യുവതീ പ്രവേശനം അനുവദിക്കാന്‍ ജസ്റ്റിസ് ദീപക് മിശ്ര പറഞ്ഞ 12 കാരണങ്ങള്‍
9:35 AM
ശബരിമല; വിവാദങ്ങളുടെ 13 വര്‍ഷങ്ങള്‍
9:33 AM
ശബരിമല : പുനഃപരിശോധനാ ഹര്‍ജിയിലെ മുഖ്യവാദങ്ങള്‍
9:29 AM
Sabarimala Verdict| പന്ത്രണ്ട് വര്‍ഷത്തിലധികം നീണ്ട വിചാരണ; ശബരിമല വിധിയിലെ നാള്‍വഴികള്‍
9:13 AM
വിധി എതിരായാല്‍ കേന്ദ്രം നിയമപരമായ പരിഹാരം കാണുമെന്ന് ബിജെപി
9:13 AM
വിധിയെ തുടര്‍ന്ന് നാമജപ ഘോഷയാത്രയോ പ്രതിഷേധമോ നിശ്ചയിച്ചിട്ടില്ലെന്ന് ബിജെപി
8:42 AM
വിധി എതിരായാല്‍ കേന്ദ്രം ഇടപെടുമെന്ന് പ്രതീക്ഷിക്കുന്നുവെന്ന് ശബരിമല കര്‍മസമിതി
8:42 AM
അയോധ്യ വിധിയില്‍ രാമന്റെ വ്യക്തിത്വം അംഗീകരിച്ചതുപോലെ അയ്യപ്പന്റെ വ്യക്തിത്വവും അംഗീകരിക്കുമെന്ന പ്രതീക്ഷിക്കുന്നു- ശശികുമാര വര്‍മ
8:41 AM
വിധിയില്‍ ശുഭപ്രതീക്ഷയുണ്ടെന്ന് പന്തളം കൊട്ടാരം
8:41 AM
നവ മാധ്യമങ്ങളിലിലടക്കം വിദ്വേഷം പ്രചരിപ്പിച്ചാല്‍ നടപടിയെടുക്കുമെന്ന് പോലീസിന്റെ മുന്നറിയിപ്പ്
8:41 AM
ശബരിമല വിധിയുടെ മറവില്‍ സംഘര്‍ഷമുണ്ടാക്കാന്‍ ശ്രമിക്കുന്നവര്‍ക്ക് പോലീസിന്റെ മുന്നറിയിപ്പ്
8:40 AM
വിധി വരുന്നത് ഒമ്പത് മാസങ്ങള്‍ക്ക് ശേഷം
8:40 AM
രാവിലെ 10.30ന് വിധി പ്രസ്താവിക്കും
8:39 AM
ശബരിമല സത്രീ പ്രവേശം; നിര്‍ണായ വിധിക്ക് കാതോര്‍ത്ത് കേരളം