രണ്ടാം റൗണ്ടില്‍ നാല് മത്സരങ്ങളില്‍ നിന്ന് ഇന്ത്യയുടെ മൂന്നാം സമനില
95'
ഫൈനല്‍ വിസില്‍, ഇന്ത്യ 1-1 അഫ്ഗാനിസ്താന്‍
76-ാം മിനിറ്റില്‍ പ്രീതം കോട്ടലിന് പിന്‍വലിച്ചാണ് കോച്ച് ഡെംഗലിനെ കളത്തിലിറക്കിയത്‌
ബ്രണ്ടന്‍ ഫെര്‍ണാണ്ടസ് എടുത്ത കോര്‍ണര്‍ കിക്കില്‍ സെമിനെന്‍ ഡെംഗലിന്റെ ഹെഡ്ഡര്‍
92'
ഇഞ്ചുറി ടൈമില്‍ സമനില ഗോളുമായി ഇന്ത്യ
അഞ്ച് മിനിറ്റ് അധിക സമയം
87'
ഗോളിനായുള്ള ബ്രണ്ടന്‍ ഫെര്‍ണാണ്ടസിന്റെ നിരന്തര ശ്രമങ്ങള്‍, പക്ഷേ ഒന്നും ലക്ഷ്യത്തിലെത്തിയില്ല
75'
ഇന്ത്യയുടെ ഫ്രീ കിക്ക് നേരെ അഫ്ഗാന്‍ ഗോള്‍കീപ്പറുടെ കൈയിലേക്ക്‌
67'
കോര്‍ണര്‍ കിക്കില്‍ സുനില്‍ ഛേത്രിയുടെ ഹെഡ്ഡര്‍. ബാറിന് മുകളിലൂടെ പുറത്തേക്ക്‌
58'
പ്രീതം കോട്ടലിന്റെ ക്രോസില്‍ സുനില്‍ ഛേത്രിയുടെ ഹൈഡ്ഡര്‍ അഫ്ഗാന്‍ ഗോള്‍കീപ്പറുടെ കൈയിലേക്ക്‌
47'
മന്ദര്‍ റാവു ദേശായിക്ക് പകരം ഫാറൂഖ് ചൗധരി
രണ്ടാം പകുതിക്ക് തുടക്കം
45+2'
ആദ്യ പകുതി അവസാനിച്ചു, ഇന്ത്യ 0-1 അഫ്ഗാനിസ്താന്‍
ഡേവിഡ് നജാമിന്റെ പാസ്സില്‍ സെല്‍ഫഗാര്‍ നസാറിയുടെ ഷോട്ട് വലയിലേക്ക്‌
46'
ഇന്ത്യക്കെതിരേ അഫ്ഗാനിസ്താന് ലീഡ്‌
45'
രണ്ട് മിനിറ്റ് അധികസമയം
താജികിസ്താന്റെ തലസ്ഥാനമായ ഡുഷാന്‍ബെയിലാണ് മത്സരം നടക്കുന്നത്. ഇവിടെ 10 ഡിഗ്രി സെല്‍ഷ്യസാണ് താപനില
27'
ഇന്ത്യയുടെ ആദ്യ അവസരം, ആഷിഖ് കുരുണിയന്റെ ഷോട്ട് ബാറിന് മുകളിലൂടെ പുറത്തേക്ക്‌
16'
ഇന്ത്യയ്ക്കെതിരേ ബോക്സിന്റെ പുറത്ത് നിന്ന് അഫ്ഗാനിസ്താന് ഫ്രീകിക്ക്
8'
അഫ്ഗാനിസ്താന് അനുകൂലമായി കോർണർ
6'
വലതു പാർശ്വത്തിലൂടെ സഹലും കോടലും ചേർന്ന മുന്നേറ്റം. കോടൽ ഒന്നാന്തരമൊരു ക്രോസ് ബോക്സിലേയ്ക്ക് കൊടുത്തെങ്കിലും കാര്യമുണ്ടായില്ല.
2'
ഇന്ത്യയുടെ സുനിൽ ഛേത്രിയുടെ മുന്നേറ്റം. പക്ഷേ, ഫലം കണ്ടില്ല
മത്സരം ആരംഭിച്ചു
ടീം: ഇന്ത്യ-ഗുർപ്രീത് സന്ധു, പ്രിതം കൊടൽ, രാഹുൽ ബെക്കെ, ആദിൽ ഖാൻ, മന്ദർ റാവു ദേശായി, പ്രണോയ് ഹാൽദാർ, ബ്രാൻഡൻ ഫെർണാണ്ടസ്, ഉദാന്ത സിങ്, സഹൽ അബ്ദുൽ സമദ്, ആഷിഖ് കുരുണിയൻ, സുനിൽ ഛേത്രി.
അനസ് എടത്തൊടിക, അനിരുദ്ധ് ഥാപ്പ, മൻവീർ സിങ് എന്നിവർ പുറത്തിരിക്കും
മൂന്ന് മാറ്റങ്ങളുമായാണ് ഇന്ത്യ കളിക്കുന്നത്. പ്രീതം കൊടൽ, ബ്രൻഡൻ ഫെർണാണ്ടസ്, പ്രണോയ് ഹാൽദാർ എന്നിവർ കളിക്കുന്നുണ്ട്.
ലോകകപ്പ് യോഗ്യതാ ഫുട്ബോളിൽ ഇന്ത്യ ഇന്ന് അഫ്ഗാനിസ്താനെ നേരിടും