10:42 AM
ഉദ്ഘാടന സമ്മേളനം പുരോഗമിക്കുന്നു
10:14 AM
സ്പീക്കർ സദസ്സിനെ അഭിസംബോധന ചെയ്യുന്നു
10:13 AM
സംസ്ഥാന സ്കൂൾ കലോത്സവം സ്പീക്കർ പി.ശ്രീരാമകൃഷ്ണൻ ഉദ്ഘാടനം ചെയ്തു
10:11 AM
വേദി പതിനൊന്നിൽ ആൺകുട്ടികളുടെ ലളിതഗാനമത്സരം ആരംഭിച്ചു.
10:11 AM
ഉദ്ഘാടന ചടങ്ങുകൾക്കൊപ്പം വേദികളിൽ മത്സരങ്ങളും ആരംഭിച്ചു.
10:05 AM
പി.ശ്രീരാമകൃഷ്ണൻ മേള ഉദ്ഘാടനം ചെയ്യും
10:04 AM
നടൻ ജയസൂര്യയാണ് മുഖ്യാതിഥി
9:58 AM
മന്ത്രിമാരായ ഇ ചന്ദ്രശേഖരന്‍, സി രവീന്ദ്രനാഥ്, സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണന്‍, മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍, രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം.പി, ചലച്ചിത്ര നടൻ ജയസൂര്യ എന്നിവര്‍ പ്രധാന വേദിയിലുണ്ട്
9:58 AM
കാസർകോഡിന്റെ കലാസാംസ്കാരിക വൈവിധ്യമാണ് സ്വാഗതഗാനത്തിന്റെ പ്രമേയം
9:48 AM
കലയുടെ കേളികൊട്ടുയർത്തി വേദിയിൽ സ്വാഗതഗാനം
9:48 AM
ഐങ്ങോത്തെ പ്രധാന വേദിയിലാണ് ഉദ്ഘാടന ചടങ്ങുകള്‍ നടക്കുന്നത്.
9:42 AM
കാഞ്ഞങ്ങാട് 60ാമത് സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന്റെ ഉദ്ഘാടന ചടങ്ങുകള്‍ക്ക് തുടക്കമായി.